ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

പൗരന്മാരുടെ ക്ഷേമം, പ്രാദേശിക വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം എന്നിവ ഉറപ്പാക്കുന്നതിലാണ്
ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക പ്രതിബദ്ധത
👁️‍🗨️ കാഴ്ചപ്പാട്

പൊതുജനസേവനം അടിസ്ഥാനമാക്കി ജനോപകാരപ്രദമായ സേവനങ്ങള്‍ എല്ലാ ഗുണമേന്മയോടും കാര്യക്ഷമതയോടും കൂടി സമയബന്ധിതമായി ജനങ്ങളിലേക്ക് സുതാര്യമായി എത്തിക്കുന്നതിനോടൊപ്പം വികസന പ്രവർത്തനങ്ങള്ക്ക് ആക്കം കൂട്ടി പരാതി രഹിത മാലിന്യ രഹിത പ്ലാസ്റ്റിക് വിമുക്ത ജന സൌഹ്യദ പഞ്ചായത്താക്കി മാറ്റുക.

🎯 ദൗത്യം

തുടർച്ചയായ മെച്ചപ്പെടുത്തല്‍ എല്ലാ മേഖലകളിലും ഉറപ്പുവരുത്തി സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കുന്നതിലൂടെ പൊതുജനസേവനങ്ങളും വികസന പ്രവർത്തനങ്ങളും കാര്യക്ഷമ മാക്കുകയും ചെയ്യുക

⚖️ ഗുണമേന്മ നയം

അഴിമതിരഹിതമായ സേവനങ്ങളും, എല്ലാ ഭരണപരമായ കാര്യങ്ങളിലും സുതാര്യതയും ഉറപ്പുവരുത്തുക.സർക്കാർ സേവനങ്ങൾ കൃത്യസമയത്തും കാലതാമസമില്ലാതെയും ഗുണഭോക്താക്കളിൽ എത്തിക്കുക.അർഹരായ മുഴുവൻ ആളുകൾക്കും ക്ഷേമപെൻഷനുകൾ, ഭവന നിർമ്മാണ പദ്ധതികൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുക. റോഡുകൾ, കുടിവെള്ളം, ശുചീകരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുടെ നിലവാരം ഉയർത്തുക.ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുകയും പ്രകൃതിസൗഹൃദ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, തൊഴിലുറപ്പ് പദ്ധതികളുടെ കൃത്യമായ നടത്തിപ്പ്, പ്രാദേശിക സാമ്പത്തിക വളർച്ച എന്നിവ ഉറപ്പാക്കുക.