ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂപ്രകൃതി

🌍 ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകള്‍
📍 സ്ഥാനവും കാലാവസ്ഥയും

ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കേ അറ്റത്തായി അക്ഷാംശം വടക്ക് 9 ഡിഗ്രി 17-നും 9 ഡിഗ്രി 14 നും രേഖാംശം കിഴക്ക് 76 ഡിഗ്രി 36 നും 76 ഡിഗ്രി 39 നും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നൂറനാട്. പൊതുവേ ഉഷ്ണകാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിത്. നൂറനാടിന്‍റെ വടക്കേ അറ്റത്തു കൂടി അച്ചന്‍കോവിലാര്‍ പടിഞ്ഞാറോട്ട് ഒഴുകുന്നു. കല്ലട ജലസേചനപദ്ധതി കനാല്‍ പഞ്ചായത്തിന്‍റെ തെക്കു ഭാഗത്തുകൂടി കടന്നു പോവുകയും കനാലിന്‍റെ കൈവഴി പഞ്ചായത്തിന്‍റെ ഏകദേശം മധ്യഭാഗത്തുകൂടി കടന്നുപോവുകയും ചെയ്യുന്നു.

💧 നദികളും കനാലുകളും

പഞ്ചായത്ത് പ്രദേശത്തുകൂടി ഒഴുകുന്ന അച്ചന്‍കോവിലാര്‍ പമ്പാനദിയുടെ പ്രധാന പോഷകനദിയാണ് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സാണ് ഈ നദി. പഞ്ചായത്തിലെ വടക്കന്‍ പ്രദേശങ്ങളിലെ ജലലഭ്യത നിര്‍ണ്ണയിക്കുന്നതില്‍ അച്ചന്‍കോവിലാര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് നദിയില്‍, നിന്നുളള അമിതമായ മണ്ണ് വാരല്‍ പരിസ്ഥിതിയ്ക്ക് ദോഷമാകുന്ന നിലയില്‍ എത്തിച്ചേര്‍ന്നു. നദിയിലെ ജലനിരപ്പ് അമിതമായി താഴുന്നത് ഇതിന്‍റെ ഒരു ദ്യഷ്ടാന്തമാണ് ഇതുമൂലം നദിയുടെ സമീപമുളള കിണറുകളില്‍ ജലനിരപ്പ് താഴുകയും വേനല്‍കാലത്ത് കുടിവെളള ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സ്ഥിതി വിശേഷം നിലവിലുണ്ട്. കൂടാതെ നദിയുടെ കരയിടിയുന്നത് മണല്‍ എടുപ്പിന്‍റെ ദോഷഫലമാണ്.

💧 വയലുകള്‍ 

നൂറനാട് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വയലും തണ്ണീര്‍തടവുമാണ് കരിങ്ങാലിച്ചാല്‍ പുഞ്ചയും പെരുവേലിച്ചാല്‍ പുഞ്ചയും. നെല്ലുത്പാദനരംഗത്തെ പ്രധാന ക്യഷിഭൂമികളാണ് ഇവ രണ്ടും. അച്ചന്‍കോവിലാറ്റില്‍ ഇടവപാതി, തുലാവര്‍ഷസമയത്ത് ഉണ്ടാകുന്ന വെളളപ്പൊക്കം ഈ പ്രദേശത്തെ ജലാശയമാക്കി മാറ്റുന്നു. മഴകുറഞ്ഞ് ആറ്റില്‍ കൂടി ഈ ജലമെല്ലാം ഒഴുകി വറ്റിയതിന് ശേഷമാണ് പുഞ്ചയില്‍ ക്യഷിയിറക്കുന്നത്. തുടര്‍ന്നുള്ള ആറു മാസം ജലാശയത്തിന്‍റെ സ്ഥാനത്ത് നെല്‍ക്യഷി ചെയ്യാവുന്നതാണ്. നൂറനാട് പഞ്ചായത്തിലെ മറ്റ് പ്രധാന നെല്‍വയലുകള്‍ തത്തംമുന്ന വയല്‍, നമ്പ്യാര്‍കുളങ്ങകര വയല്‍ ഇടക്കുന്നത്തിന്റെ പടിഞ്ഞാറു ഭാഗത്തുളള വയല്‍ എന്നി ഇരുപ്പു നിലങ്ങളാണ്.